30 വര്‍ഷം നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ തുടക്കം ; ജി സുധാകരന്‍

30 വര്‍ഷം വരെ ഒരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ജി സുധാകരന്‍.

ആലപ്പുഴ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 31.425 കി.മീറ്റര്‍ ദൂരത്തില്‍ 55.21 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിര്‍മ്മിക്കുന്നതെന്നും അതില്‍ 13 റോഡ് (12.17 കി.മീറ്റര്‍) വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലാണ് ചെയ്യുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴ കളക്ട്രേറ്റ് – ബീച്ച് റോഡിലാണ് ഇപ്പോള്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.

ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. 30 വര്‍ഷമാണ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന റോഡുകളുടെ കാലാവധി.

ആലപ്പുഴ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 31.425 കി.മീറ്റര്‍ ദൂരത്തില്‍ 55.21 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിര്‍മ്മിക്കുന്നത്.

അതില്‍ 13 റോഡ് (12.17 കി.മീറ്റര്‍) വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലാണ് ചെയ്യുന്നത്. 12.17 കി.മീറ്റര്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി 25 കോടി രൂപയാണ് ചിലവ് വരുന്നത്.
ആലപ്പുഴ കളക്ട്രേറ്റ് – ബീച്ച് റോഡിലാണ് ഇപ്പോള്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here