‘ആര്‍ക്കറിയാം’ മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ ; പാര്‍വ്വതിയും ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങള്‍

പാര്‍വ്വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ആര്‍ക്കറിയാം’ മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തും. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും, ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാനു ജോണ്‍ വര്‍ഗീസ് ചിത്രത്തിന്റെ
സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ്.

പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയുമായാണ് ചിത്രത്തില്‍ എത്തുന്നത്. ‘ആര്‍ക്കറിയാം’ എന്ന വാക്കില്‍ അവസാനിക്കുന്ന രണ്ടു ടീസറുകളും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന കൗതുകം ചെറുതല്ല. കോവിഡ് പശ്ചാത്തലമാക്കി ഈയടുത്തിറങ്ങിയ ആദ്യ ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു.

പാര്‍വ്വതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’ നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങള്‍ എത്തിയ ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

പശ്ചാത്തല സംഗീതം നല്‍കി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു.

അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News