പുനര്‍ഗേഹം യാഥാര്‍ഥ്യമായി ; മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വപ്ന ഭവന സാക്ഷാല്‍ക്കാരം

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലിനെ പേടിക്കാതെ കിടന്നുറങ്ങാം. സംസ്ഥാനത്തെ ഭൂരഹിത ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പുനര്‍ഗേഹം
പദ്ധതി യാഥാര്‍ഥ്യമായി.

തിരുവനന്തപുരം ജില്ലയിലെ കാരോട് 2.60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന അത്യാധുനിക ഫ്‌ളാറ്റ് സമുച്ചയത്തില്‍ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്‌ളാറ്റുകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

214.24 ച.മീറ്റര്‍ വിസ്തൃതിയുള്ള ഓരോ നിലയിലും നാല് വ്യക്തിഗത ഫ്‌ളാറ്റുകള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഫ്‌ളാറ്റിലും 2 കിടപ്പ് മുറി, ഒരു അടുക്കള,ലിവിംഗ് ഏരിയ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഓരോ ഫ്‌ളാറ്റിനും 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കുറിച്ചു.

പദ്ധതിവഴി നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചത്.

മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പുനർഗേഹം…..
മൽസ്യത്തൊഴിലാളികൾക്ക് സ്വപ്ന ഭവന സാക്ഷാൽക്കാരം….
നമ്മുടെ സംസ്ഥാനത്തെ ഭൂരഹിത ഭവന രഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ഭൂമിയും, വീടും നൽകുന്നതിനായി LDF സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർഗേഹം.
പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ കാരോട് 128 ഫ്ളാറ്റുകൾ, ബീമാപള്ളിയിൽ 20ഫ്ളാറ്റുകൾ, വലിയതുറയിൽ 160 ഫ്ളാറ്റുകൾ, കൊല്ലം ജില്ലയിൽ QSS കോളനിയിൽ 114 ഫ്ളാറ്റുകൾ (ഇതിനു പുറമേ 65 ഫ്ളാറ്റുകൾ കൊല്ലം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നു), ആലപ്പുഴ ജില്ലയിലെ മണ്ണുപുറത്ത് 372 ഫ്ളാറ്റുകൾ, മലപ്പുറം ജില്ലയിലെ പൊന്നാനി ഹാർബറിന് സമീപം 128 ഫ്ളാറ്റുകൾ, കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 80 ഫ്ളാറ്റുകൾ എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റുകൾ.
തിരുവനന്തപുരം ജില്ലയിലെ കാരോട് 2.60 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന അത്യാധുനിക ഫ്ളാറ്റ് സമുച്ചയത്തിൽ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്ളാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്.
214.24 ച.മീറ്റർ വിസ്തൃതിയുള്ള ഓരോ നിലയിലും നാല് വ്യക്തിഗത ഫ്ളാറ്റുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിലും 2 കിടപ്പ് മുറി, ഒരു അടുക്കള, ലിവിംഗ് ഏരിയ, ടോയ് ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിനും 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here