ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് നാളെ കൊച്ചിയില്‍ തിരിതെളിയും

ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് നാളെ കൊച്ചിയില്‍ തിരിതെളിയും. മേളയുടെ ഉദ്ഘാടനം സാംസ്കരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മുഖ്യവേദിയായ സരിത തിയ്യേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരും പങ്കെടുക്കും.

ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊച്ചി വേദിയാകുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോ‍ഴിക്കോട് വച്ചാണ് സംസാഥാനത്തെ ആദ്യ ചലച്ചിത്ര മേള നടന്നത്. പിന്നിടുള്ള രണ്ടുമേളകള്‍ നടന്നത് തിരുവനന്തപുരത്ത് വച്ചും.

ഇ കെ നായനാര്‍ സര്‍ക്കാറിന്‍റെ തീരുമാനപ്രകാരമായിരുന്നു നാലമത് ചലച്ചിത്രമേളക്ക് കൊച്ചി വേദിയയത്. 1999 ഏപ്രില്‍3 മുതല്‍ 10 വരെയായിരുന്നു അന്ന് കൊച്ചി ആദ്യമായി ചലച്ചിത്ര മേള നടന്നത്. ഈ മേളയ്ക്ക് ചരിത്ര പരമായ പല പ്രാധാന്യങ്ങളുമുണ്ട്.

ചലച്ചിത്ര കലയുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ 1998ല്‍ ചലച്ചിത്ര അക്കാദമിക്ക് രൂപം നല്‍കിയതിനുശേഷം നടക്കുന്ന ആദ്യ ചലച്ചിത്രമേളയാണ് കൊച്ചിയിലേത്. മത്രമല്ല ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്‍റെ അംഗീകാരം ഐഎഫ്എഫ്കെയ് ലഭിച്ചതും ഈ മേളയിലാണ്.

കൂടാതെ ഐഎഫ്എഫ്കെയില്‍ മത്സര വിഭാഗം ആരംഭിച്ചതും ഇതേ മേളയില്‍ത്തനെ. അങ്ങിനെ ഐഎഫ്എഫ്കെയുടെ ചരിത്രത്തിലെ സുപ്രധാനമായ വേദിയായിരുന്നു കൊച്ചി. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ദിനം ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

സരിത സവിത , സംഗീത, കവിത, ശ്രീധര്‍, പദ്മ സ്ക്രീന്‍ 1 എന്നി 6 തിയ്യേറ്ററുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ് ഐഡയാണ് ഉദ്ഘാടന ചിത്രം. മേളയോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനും മറ്റ് സംവാദ പരിപാടികളും മുഖ്യ വേദിയായ സരിതാ തിയ്യേറ്റര്‍ കോപ്ലക്സിലാവും നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here