പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വീണ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്‍ ,കെ .എസ്.ആര്‍ ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും. 80 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ പാലം പൊളിച്ച് നീക്കിയാണ് പഴയ പാലത്തിന്റെ അതേ പ്രൗഡിയോടുകൂടി പുതിയ പാലം പണിതിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

12 മീറ്റര്‍ വീതിയിലാണ് പുതിയ പാലം. പഴയ പാലത്തിന് അഞ്ച് മീറ്റര്‍ വീതി മാത്രമാണ് ഉണ്ടായിരുന്നത്. ഒരേ സമയം ഒരു ഭാഗത്തേത്ത് ഒരു വാഹനം മാത്രം കടന്നു പോകുന്ന അവസ്ഥ ഉള്ളതിനാല്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതകുരുക്ക് ഇവിടെ പതിവായിരുന്നു. ഇതിന് മാറ്റമുണ്ടാക്കുന്ന രീതിയിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News