ചോര്‍ന്നൊലിക്കാത്ത കൂരയില്‍ ഹന്നക്കുട്ടിക്ക് ഇനി അന്തിയുറങ്ങാം, ലൈഫ് മിഷനിലൂടെ ആശ്വാസത്തിന്റെ കിരണങ്ങള്‍ നിറഞ്ഞ പുതിയ വീട്ടില്‍ ; താങ്ങായി എല്‍ഡിഎഫ് സര്‍ക്കാര്‍

മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച പൊട്ടിപൊളിഞ്ഞ വീടിനു പകരം ചോര്‍ന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീട്ടില്‍ ഇനി അന്തിയുറങ്ങാം. ലൈഫ് മിഷനിലൂടെ വീട് ലഭ്യമാക്കികൊണ്ടുള്ള സര്‍ക്കാര്‍ സഹായം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹന്ന ഫാത്തിമയും പിതാവും പത്തനംതിട്ടയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിന്നും മടങ്ങിയത്.

ബാപ്പ നജീബും ഉമ്മ റംലയും മൂന്നു വയസുകാരി അനുജത്തിയും അടങ്ങുന്നതാണ് കോന്നി മങ്ങാരം പടിഞ്ഞാറ്റിന്‍കര ഹന്നയുടെ കുടുംബം. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയാണ് 12 വയസുകാരി ഹന്ന ഫാത്തിമ. പരസഹായം കൂടാതെ ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല ഹന്നക്കുട്ടിയ്ക്ക്.

ഇടിഞ്ഞുപൊളിഞ്ഞ ഇടുങ്ങിയ മുറിയുടെ ഇത്തിരി വെളിച്ചത്തില്‍ നിന്ന് ലൈഫ് മിഷനിലൂടെ ആശ്വാസത്തിന്റെ കിരണങ്ങള്‍ നിറഞ്ഞ പുതിയ വീട്ടിലേക്ക് അധികം താമസിയാതെ മാറാന്‍ സാധിക്കും എന്ന ഉറപ്പാണ് അദാലത്തില്‍ നിന്നും ലഭിച്ചത്. അതോടൊപ്പം ഹന്നയുടെ ചികിത്സക്കായി 20,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുകയും ചെയ്തു.

ബാപ്പ നജീബും ഉമ്മ റംലയും മൂന്നു വയസുകാരി അനുജത്തിയും അടങ്ങുന്നതാണ് കോന്നി മങ്ങാരം പടിഞ്ഞാറ്റിന്‍കര ഹന്നയുടെ കുടുംബം. ലൈഫ് മിഷനിലൂടെ ഹുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്നതിന്റെ തെളിവാണ് ഹന്നയെപ്പോലുള്ളവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel