വയനാട്ടിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന സമുച്ഛയത്തിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര പുഴ മൂലയിലാണ് ഫാറ്റുകൾ നിർമിക്കുന്നത്.
പിവിഎസ് ഗ്രൂപ്പ് ഉടമ പി.വി അബ്ദുൾ വഹാബ് എംപിയാണ് തോട്ടം തൊഴിലാളികൾക്കുള്ള ഭവന നിർമാണത്തിനായി സൗജന്യമായി ഒരേക്കർ സ്ഥലം നൽകിയത്.
40 മുതൽ 60 വീടുകൾ വരെ നിർമിയ്ക്കാനാണ് പദ്ധതി. ഈ ഭൂമിയിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ അനുവദിച്ച പൊതു നന്മ ഫണ്ട് ഉപയോഗിച്ച ഫ്ലാറ്റ് നിർമ്മിക്കാണാനാണ് സർക്കാർ തീരുമാനം.
വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ഇതിനായി അർഹരായവരെ കണ്ടെത്തും. നിർമിതി കേന്ദ്രയാണ് നിർമാണം നടത്തുക.സി.കെ ശശീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ വിവിധ ട്രെഡ് യൂണിയൻ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.