വികസന വിപ്ലവം തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ; മലബാറിന്റെ ചരിത്രമുറങ്ങുന്ന കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്. നാളെ വൈകീട്ട് 5.00-ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

80 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ പാലം പൊളിച്ച് നീക്കിയാണ് പഴയ പാലത്തിന്റെ അതേ പ്രൗഡിയോടുകൂടി പുതിയ പാലം പണിതിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ പാലത്തില്‍ വാഹനങ്ങള്‍ക്ക് പോവാനായി ഏഴു മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മ്മിച്ചിട്ടുണ്ട്. പാലത്തില്‍ ഏഴു സ്പാനുകളാണ് ഉള്ളത്.

ഓരോ സ്പാനിനും 32 മീറ്റര്‍ നീളവുമുണ്ട്. പാലത്തിന് ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡും ഇതുകൂടാതെ രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വ്വീസ് റോഡുകളുമുണ്ട്. മന്ത്രി വ്യക്തമാക്കി.

നാടാകെ ഉത്സവത്തിമിര്‍പ്പിലാണ്. ഈ ധന്യവേളയില്‍ എല്ലാ സുമസ്സുകളും കൂടെയുണ്ടാവണം. വികസന വിപ്ലവം തീര്‍ത്ത് നമുക്ക് മുന്നേറാം, മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എല്.ഡി.എഫ് സര്ക്കാറിന്റെ നിശ്ചയദാര്ഢ്യത്തില് ഒരു സ്വപ്‌നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്പ്പിക്കുകയാണ്.
80 വര്ഷത്തിലേറെ പഴക്കമുള്ള പഴയ പാലം പൊളിച്ച് നീക്കിയാണ് പഴയ പാലത്തിന്റെ അതേ പ്രൗഡിയോടുകൂടി പുതിയ പാലം പണിതിരിക്കുന്നത്. സംസ്ഥാന സര്ക്കാര് കിഫ്ബിയില് നിന്നും അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ് നിര്മ്മാണം പൂര്ത്തിയാക്കിയത്.
12 മീറ്റര് വീതിയിലാണ് പുതിയ പാലം. പഴയ പാലത്തിന് അഞ്ച് മീറ്റര് വീതി മാത്രമാണ് ഉണ്ടായിരുന്നത്. ഒരേ സമയം ഒരു ഭാഗത്തേത്ത് ഒരു വാഹനം മാത്രം കടന്നു പോകുന്ന അവസ്ഥ ഉള്ളതിനാല് മണിക്കൂറുകളോളം നീണ്ട ഗതാഗതകുരുക്ക് ഇവിടെ പതിവായിരുന്നു. ഇതിന് മാറ്റമുണ്ടാക്കുന്ന രീതിയിലാണ് പുതിയ പാലം നിര്മ്മിച്ചിരിക്കുന്നത്.
പുതിയ പാലത്തില് വാഹനങ്ങള്ക്ക് പോവാനായി ഏഴു മീറ്റര് ക്യാരേജ് വേയും ഒന്നര മീറ്റര് വീതിയില് പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്മ്മിച്ചിട്ടുണ്ട്. പാലത്തില് ഏഴു സ്പാനുകളാണ് ഉള്ളത്. ഓരോ സ്പാനിനും 32 മീറ്റര് നീളവുമുണ്ട്. പാലത്തിന് ഇരുകരകളിലുമായി 150 മീറ്റര് നീളമുള്ള അപ്രോച്ച് റോഡും ഇതുകൂടാതെ രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില് സര്വ്വീസ് റോഡുകളുമുണ്ട്.
പ്രളയവും, കോവിഡും തീര്ത്ത പ്രതിസന്ധികള്ക്കളെ തരണം ചെയ്തുകൊണ്ട് പാലത്തിന്റെ നിര്മ്മാണം പൂര്ത്തീകരിച്ചത് ഊരാളുങ്കല് ലേബര് കോണ്ട്രാക് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
നാളെ വൈകീട്ട് 5.00-ന് നടക്കുന്ന ചടങ്ങില് ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. ജി.സുധാകരന് പാലത്തിന്റെ ഉദ്ഘാടനം നിര്വ്വഹിക്കുകയാണ്. നാടാകെ ഉത്സവത്തിമിര്പ്പിലാണ്. ഈ ധന്യവേളയില് എല്ലാ സുമസ്സുകളും കൂടെയുണ്ടാവണം. വികസന വിപ്ലവം തീര്ത്ത് നമുക്ക് മുന്നേറാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News