കേരളത്തിലെ സൈന്യത്തിന് വീട് നല്‍കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് താങ്ങായി കേരള സര്‍ക്കാര്‍. പ്രളയങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ സ്വജീവന്‍ തന്നെ പണയം വച്ച് സമൂഹത്തിന്റെ രക്ഷയ്ക്കായി രംഗത്തെത്തിയ അവരെ ‘കേരളത്തിന്റെ സൈന്യമെന്നാണ്’ അഭിമാനപൂര്‍വ്വം നമ്മള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വാക്കുകളില്‍ അല്ല, അവരോടുള്ള കടപ്പാട് പ്രവൃത്തിയില്‍ കാണിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും നിരവധി ക്ഷേമപദ്ധതികള്‍ അതിന്റെ ഭാഗമായി നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ ഭൂരഹിതരും ഭവന രഹിതരുമായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതി ഏറെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി കുറിച്ചു.

പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ കാരോട് 128 ഫ്‌ളാറ്റുകള്‍, ബീമാപള്ളിയില്‍ 20 ഫ്‌ളാറ്റുകള്‍, വലിയതുറയില്‍ 160 ഫ്‌ളാറ്റുകള്‍, കൊല്ലം ജില്ലയില്‍ ഝടട കോളനിയില്‍ 114 ഫ്‌ളാറ്റുകള്‍, ആലപ്പുഴ ജില്ലയിലെ മണ്ണുപുറത്ത് 372 ഫ്‌ളാറ്റുകള്‍, മലപ്പുറം ജില്ലയിലെ പൊന്നാനി ഹാര്‍ബറിന് സമീപം 128 ഫ്‌ളാറ്റുകള്‍, കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 80 ഫ്‌ളാറ്റുകള്‍ എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന ഫ്‌ളാറ്റുകള്‍. ഇതിനു പുറമേ 65 ഫ്‌ളാറ്റുകള്‍ കൊല്ലം കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കാരോട് 2.60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന അത്യാധുനിക ഫ്‌ളാറ്റ് സമുച്ചയത്തില്‍ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്‌ളാറ്റുകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ചവരാണ് മത്സ്യത്തൊഴിലാളി സമൂഹം. പ്രളയങ്ങൾ ആഞ്ഞടിച്ചപ്പോൾ സ്വജീവൻ തന്നെ പണയം വച്ച് സമൂഹത്തിന്റെ രക്ഷയ്ക്കായി രംഗത്തെത്തിയ അവരെ ‘കേരളത്തിന്റെ സൈന്യമെന്നാണ്’ അഭിമാനപൂർവ്വം നമ്മൾ വിശേഷിപ്പിച്ചത്. എന്നാൽ വാക്കുകളിൽ അല്ല, അവരോടുള്ള കടപ്പാട് പ്രവൃത്തിയിൽ കാണിക്കുകയാണ് ഈ സർക്കാർ ചെയ്തത്. നിരവധി ക്ഷേമപദ്ധതികൾ അതിന്റെ ഭാഗമായി നടപ്പിലാക്കി.

അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സംസ്ഥാനത്തെ ഭൂരഹിതരും ഭവന രഹിതരുമായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ഭൂമിയും, വീടും നൽകുന്നതിനായി നടപ്പിലാക്കുന്ന പുനർഗേഹം.

പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ കാരോട് 128 ഫ്ളാറ്റുകൾ, ബീമാപള്ളിയിൽ 20 ഫ്ളാറ്റുകൾ, വലിയതുറയിൽ 160 ഫ്ളാറ്റുകൾ, കൊല്ലം ജില്ലയിൽ QSS കോളനിയിൽ 114 ഫ്ളാറ്റുകൾ, ആലപ്പുഴ ജില്ലയിലെ മണ്ണുപുറത്ത് 372 ഫ്ളാറ്റുകൾ, മലപ്പുറം ജില്ലയിലെ പൊന്നാനി ഹാർബറിന് സമീപം 128 ഫ്ളാറ്റുകൾ, കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 80 ഫ്ളാറ്റുകൾ എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റുകൾ. ഇതിനു പുറമേ 65 ഫ്ളാറ്റുകൾ കൊല്ലം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കാരോട് 2.60 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന അത്യാധുനിക ഫ്ളാറ്റ് സമുച്ചയത്തിൽ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്ളാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്.

214.24 ച.മീറ്റർ വിസ്തൃതിയുള്ള ഓരോ നിലയിലും നാല് വ്യക്തിഗത ഫ്ളാറ്റുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിലും 2 കിടപ്പ് മുറി, ഒരു അടുക്കള, ലിവിംഗ് ഏരിയ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിന്റെ നിർമ്മാണത്തിനും 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here