കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

ആര്യനാട് കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൊലീസ് കസ്റ്റഡിയില്‍. അരുവിക്കര മണ്ഡലം പ്രസിഡന്റായ ആര്യനാട് പള്ളിവേട്ട റോസ് മൗണ്ടില്‍ രാഹുല്‍ (35)നെയാണ് ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തോളൂര്‍ സ്വദേശി സാബുവിനെയാണ് ചൊവ്വാഴ്ച ആക്രമിച്ചത്. മുമ്പ് ആര്യനാടുണ്ടായ ഒരു അടിപിടി കേസിനെ ഒത്തുതീര്‍പ്പാക്കാന്‍ കക്ഷിക്കാരില്‍ നിന്ന് രാഹുല്‍ പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ പണം വാങ്ങാതെ കേസ് ഇല്ലാതാക്കാന്‍ സാബു ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാഹുല്‍ സുഹൃത്തുമായെത്തി സാബുവിനെ മര്‍ദ്ദിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.

കര്‍ഷക കോണ്‍ഗ്രസിന്റെ ജില്ലാ നേതാവായ ആര്യനാട് വണ്ടയ്ക്കല്‍ സ്വദേശി നിഷാന്തിന്റെ വീട്ടില്‍ വച്ചാണ് ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് സാബുവിനെ ആശുപത്രിയിലെത്തിച്ചത്.

അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥന്റെ സന്തത സഹചാരി കൂടിയാണ് രാഹുല്‍. എംഎല്‍എയുടെ ശുപാര്‍ശയിലാണ് ഇയാളെ കഴിഞ്ഞ തദ്ദേശ തെരഞ്ഞുപ്പില്‍ ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. എംഎല്‍എയുടെ ഇടപെടലില്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here