സ്വാശ്രയ മെഡിക്കല്‍ കോളേജ്: ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം ആരംഭിക്കും

സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ് ഈടാക്കാൻ വഴിവെക്കുന്ന ഹൈകോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്ക്കാരും വിദ്യാർഥികളും നൽകിയ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിക്കും.

കണക്കുകൾ സൂക്ഷ്മ പരിശോധന നടത്തി വേണം ഫീസ് നിശ്ചയിക്കേണ്ടത് എന്ന ഇസ്ലാമിക് അക്കാഡമി കേസിലെ വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഫീസ് നിർണയിക്കുന്നതിന് മുമ്പ് മാനേജ്മെന്റുകളെ സമിതി കേട്ടില്ലെന്ന വാദം തെറ്റാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വസ്തുതകൾ മറച്ചുവച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് മാനേജ്മെന്റുകളുടെ വാദം. ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുനത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News