എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ് പ്രതിനിധികളെത്തി; ഡിവൈഎഫ്ഐക്ക് നന്ദി അറിയിക്കാന്‍

യുവജനതയെയും പി എസ് സി പഠിതാക്കളെയും തൊ‍ഴിലന്വേഷകരായ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്‍തുണയറിയിക്കാന്‍ എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ് നേതാക്കളെത്തി.

റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ വിഷയം സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നന്ദിയറിയിക്കാനാണ് സംഘടനാ നേതാക്കള്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂത്ത് സെന്‍ററിലെത്തിയത്.

പി എസ് സി ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്ത് നിര്‍ത്തുന്ന സര്‍ക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം തസ്തികകളും നിയമനങ്ങളുമാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന യുവജനപക്ഷ നിലപാടുകളോട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമാണ്

എഎ റഹീമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റുകളിൽ ഒന്നാണ് എൽ ഡി സി.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള എൽ ഡി സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ ഇന്ന് ഡിവൈഎഫ്ഐ ഓഫീസിലെത്തി.
സർക്കാർ സ്വീകരിക്കുന്ന
യുവജന പക്ഷ നിലപാടുകളോട് ഇവർക്ക് ഐക്യ ദാർഢ്യമാണ്.
കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിൽ സർക്കാർ എടുത്ത സുപ്രധാന തീരുമാനങ്ങൾ ഈ റാങ്ക് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് ജോലി ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ലിസ്റ്റിന്റെ കാലാവധി നീട്ടി.
ഇക്കാലയളവിൽ ഉണ്ടാകുന്ന കൂട്ട വിരമിക്കൽ സമയത്തെ ഒഴിവുകൾ ഇതോടെ ഈ ലിസ്റ്റിൽ നിന്നും നികത്താനാകും.
കേസിൽ ഉൾപ്പെട്ട് പ്രമോഷൻ നടപടികൾ വൈകുന്ന പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത് ഡിവൈഎഫ്ഐ ആണ്. ഇക്കാര്യത്തിൽ പിണറായി സർക്കാർ സുപ്രധാന തീരുമാനം എടുത്തു. കേസിൽ പെട്ട് പ്രമോഷൻ വൈകുന്ന സാഹചര്യം ഒഴിവാക്കാൻ, പ്രൊവിഷണൽ പ്രമോഷൻ സംവിധാനം ഏർപ്പെടുത്തി. ഇതോടെ പ്രമോഷൻ എല്ലാം സുഗമമാകും. എൻട്രി കേഡറിൽ നിയമനം സുഗമം ആകും.
ഇക്കാര്യങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ ഇടപെടലുകൾക്ക്
എൽ ഡി സി പ്രതിനിധികൾ
നന്ദി പറഞ്ഞു.
എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനും, പ്രമോഷൻ ഉൾപ്പെടെയുള്ള എല്ലാ നടപടികളും വേഗതയിലാക്കാനും ഡിവൈഎഫ്ഐ എൽ ഡി സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ഒപ്പം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here