മുംബൈയിൽ നീന്താനിറങ്ങവേ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇക്കഴിഞ്ഞ വാലെന്റൈൻ ദിനം ആഘോഷിക്കാനായി കൂട്ടുകാർക്കൊപ്പം വജ്രേശ്വരി ഉസ്ഗാവ് ലെക്ഡാമിൽ നീന്താനിറങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളത്തിൽ പൊന്തിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്ന് പ്രദേശ നിവാസികളുടെയും മഹാരാഷ്ട്ര ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിക്കുകയിരുന്നു.

മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുന്നത്. നീന്തൽവിദഗ്‌ധരുൾപ്പെട്ട സംഘം അണക്കെട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊന്നും അരുണിനെ കണ്ടെത്താനായില്ല. ഗണേഷ്‌പുരി പോലീസ് കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ അരുൺ നായരെ (23 ) ഫെബ്രുവരി 14 നാണ് സുഹൃത്തുക്കൾക്കൊപ്പം നീന്താനിറങ്ങുമ്പോൾ വെള്ളത്തിനടിയിലേക്കു താഴ്ന്ന് പോയി കാണാതായത്. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമായാണ് അരുൺ നീന്താനിറങ്ങിയത്. എന്നാൽ നീന്തി കൊണ്ടിരിക്കെ പെട്ടെന്ന് വെള്ളത്തിനടിയിലേക്കു താഴ്‌ന്നുപോവുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. അടിയൊഴുക്കിൽ പെട്ടതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.

വസായ് വെസ്റ്റ് ചുൽന ബാബോള റോഡിൽ സംഗം ബിൽഡിംഗിൽ താമസിക്കുന്ന ആലപ്പുഴ എടത്വ ചങ്ങങ്കരി ശ്രീവിലാസത്തിൽ ഹരിഹരനന്ദൻ നായരുടെ മകനാണ് അരുൺ. രണ്ടു സഹോദരങ്ങൾ. ‘അമ്മ ജാൻസി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News