‘ദൃശ്യം 2’ലെ ആദ്യ വീഡിയോഗാനം എത്തി

ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രീമിയര്‍ ചെയ്യാനിരിക്കുന്ന ‘ദൃശ്യം 2’ലെ ആദ്യ വീഡിയോഗാനം എത്തി. ‘ഒരേ പകല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്ന് മോചിതരാകാന്‍ ബുദ്ധിമുട്ടുന്ന ‘ജോര്‍ജ്‍കുട്ടി’യെയും കുടുംബത്തെയും ഈ പാട്ടിന്‍റെ ദൃശ്യങ്ങളില്‍ കാണാം.

‘ദൃശ്യ’ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. പാടിയിരിക്കുന്നത് സൊനോബിയ സഫര്‍. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു. സൈന മ്യൂസികിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News