പാങ്ങോട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പിന്‍തുണയോട് കോണ്‍ഗ്രസിന് പഞ്ചായത്ത് പ്രസിഡണ്ട്

സംസ്ഥാനത്ത് ഇനി വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് രാഷ്ട്രീയ സഖ്യമോ ധാരണയോ ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ് തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് നേതാവ് പഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി അംഗങ്ങൾ ആയ റെജീന ,ചക്ക മല ഷാനവാസ് എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 19 അംഗങ്ങളിൽ 9 പേരുടെ പിന്തുണ കോൺഗ്രസ് നേതാവ് ആയ എം എം ഷാഫിക്ക് ലഭിച്ചു.

ഈ പഞ്ചായത്തിൽ സിപിഐഎമ്മിന് 8 അംഗങ്ങളും ,കോൺഗ്രസിന് 7 അംഗങ്ങളും ,SDPI കും ,വെൽഫെയർ പാർട്ടിക്കും ഇരണ്ട് അംഗങ്ങൾ വിതവും ആണ് ഉള്ളത്. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ CPIM നെ അധികാരത്തിലെത്തിക്കാതിരിക്കാൻ ആണ് കോൺഗ്രസ് വെൽഫെയറിൻ്റെ പിന്തുണ തേടിയത്.

രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ CPM മൽസരിപ്പിച്ച പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് അനുകൂലമായി SDPI അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. CPIM ആവശ്യപ്പെടെ തെ ഭരണ പ്രതി സന്ധി ഉണ്ടാക്കാൻ ആയിരുന്നു SDPI ശ്രമം.

ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആയ ദിലീപ് സ്ഥാനം രാജി വെച്ച ശേഷമാണ് കൗൺസിൽ ഹാൾ വിട്ടത്. വെൽഫെയർ പിന്തുണയോടെ അധികാരം പങ്കിടുന്നതിൽ രമേശ് ചെന്നിത്തലയും , മുല്ലപ്പള്ളി രാമചന്ദ്രനും വിശദീകരിക്കണമെന്ന് CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു , എന്നാൽ വിഷയം അറിഞ്ഞില്ലെന്നും അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും DCC അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ കൈരളി ന്യൂസിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here