എന്താണ് കെ ഫോണിന്‍റെ എക്കണോമിക്സ്; ശ്രീജിത്ത് എന്‍പി എ‍ഴുതുന്നു

നെഹ്രുവിൻ മിക്സഡ് എക്കണോമിക്സിൻ്റെ അടിസ്ഥാനങ്ങളിൽ ഒന്ന്, രാജ്യത്തെ വികസനത്തിനാവശ്യമായ പണം കൈയ്യിലില്ല, എന്നു കരുതി പൊതുവേ ദരിദ്രരാജ്യമായ ഇന്ത്യയിൽ ജനങ്ങളുടെ കൈയ്യിൽ നിന്ന് കൂടുതൽ നികുതി പിരിക്കാൻ ആവുകയും ഇല്ല.

ഇതിന് പരിഹാരം, ചില പ്രത്യേക മേഖലകളിലെ ബിസിനസ്സിൽ ഗവൺമെൻ്റ് കൂടി പങ്കാളികൾ ആകുക. അതു വഴി കിട്ടുന്ന ലാഭം വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക.

ഫാക്ട് (ലാഭത്തിലായിരുന്നപ്പോൾ ) BPCL ഉം ഒക്കെ കൾച്ചറൽ കാര്യങ്ങളിലും സ്കൂൾ / അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും ഒക്കെ ഇൻവസ്റ്റ് ചെയ്യുന്നത് 90 കൾക്ക് മുൻപ് നാം കണ്ടിട്ടുണ്ട്. കർഷകർക്ക് നല്കിയിരുന്ന സബ്സിഡി ഭാരത്തിൻ്റെ ഒരു പങ്ക വഹിച്ചിരുന്നതും PSE ഫെർട്ടിലൈസർ കമ്പനികളാണ്. ഇന്ധന വില പിടിച്ച് നിർത്താൻ ഉണ്ടായിരുന്ന ഓയിൽ പൂളിൻ്റെ 1985 നു മുൻപ് ഉണ്ടായിരുന്ന ഉത്തരവാദിത്വം, കമ്പനികളുടെ നഷ്ടം നികത്തുക എന്നത് മാത്രമാണ്, അല്ലാതെ ഇന്നത്തെ പോലെ രണ്ട് ലക്ഷം കോടി റിസേർവ്സ് ആൻറ് സർപ്പസ് ഉണ്ടാക്കി കൊടുക്കുക എന്നതല്ല.

ചുരുക്കി പറഞ്ഞാൽ, ടാക്സ് ഇതര വരുമാനങ്ങൾ ഉണ്ടാക്കുകയും അവ നാടിൻ്റെ പല തരത്തിലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് PSE എന്ന കോൺസപ്റ്റിൻ്റെ പണ്ടത്തെ ഇന്ത്യയിലെ റോൾ

കെ ഫോണും ചെയ്യുന്നത് ഇത് തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി അത് റെൻ്റ് ഔട്ട് ചെയ്ത് ടാക്സ് ഇതര വരുമാനം ഉണ്ടാക്കുക. ഈ വരുമാനത്തിൻ്റെ ഒരു ഭാഗം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് സബ്സിഡയ്സ്ഡ് നിരക്കിൽ സേവനം നൾകാൻ ഉപയോഗിക്കുക. അങ്ങനെ ഡിജിറ്റൽ ഡിവെഡ് ഒഴിവാക്കുക

മറ്റൊരു ഭാഗം കിഫ്ബിയിലേക്ക് ചെല്ലുന്നത് വഴി, നോൻ റെവന്യൂ മോഡലിലുള്ള കഫ്ബി പ്രൊജക്റ്റുകളുടെ റീപേയ്മെൻ്റുകൾക്കായി (റോഡ്, ആശുപത്രി, സ്കൂൾ etc) ഉപയോഗിക്കപ്പെടും.

കെ ഫോൺ മാത്രമല്ല, കിഫ്ബി പ്രൊജക്റ്റുകൾ എടുത്താൽ 50% റെവന്യൂ ജെനറേറ്റിങ്ങും 50% നോൻ റെവന്യൂ ജെനറേറ്റിങ്ങ് പ്രൊജക്റ്റുകളും ആണ്. റോഡ് ടാക്സിൻ്റെ ഒരു ഭാഗം കൊടുക്കുന്നത് ഒഴിച്ചാൽ മറ്റ് സഹായം ഗവൺമെൻ്റിൽ നിന്നില്ല. 50 % റെവന്യൂ മോഡൽ ബിസിനസിൽ നിന്നുണ്ടാവുന്ന ലാഭമാണ്, മറ്റ് അടിസ്ഥാന വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കിഫ്ബിയുടെ രീതി തന്നെ

ഗവൺമെൻറുകൾ ബിസിനസ്സ് ചെയ്യരുത് എന്നും, ചെയ്യുന്ന ബിസ്സിനസ്സുകൾ വിറ്റ് ഒഴിവാക്കണമെന്നും ഉള്ള ക്യാപ്പിറ്റലിസ്റ്റ് കോൺസപ്റ്റിലൂടെ ലോകം മുഴുവൻ പോകുമ്പോൾ, ടാക്സ് റേറ്റ് കൂട്ടി ജനത്തിനെ ബുദ്ധിമുട്ടിക്കാതെ തന്നെ ടാക്സ് ഇതര വരുമാനം കൂട്ടി അതിലൂടെ ക്ഷേമ പ്രവർത്തനങ്ങളും വികസ്സന പ്രവർത്തനങ്ങളും ചെയ്യാം എന്ന മോഡലാണ് കേരളമെന്ന ഈ കൊച്ച് ഭൂപ്രദേശത്തിൽ ഗവൺമെൻ്റ് നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News