മുംബൈ വീണ്ടും കോവിഡ്  ഭീഷണിയിൽ; ലോക് ഡൗൺ മുന്നറിയിപ്പ് നൽകി ; വരും നാളുകൾ നിർണായകം

മുംബൈയിൽ വീണ്ടും ലോക്ക് ഡൗൺ വേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകി മുംബൈ മേയർ വന്നതിന് തൊട്ടു പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലോക്ക് ഡൗൺ തിരിച്ചു കൊണ്ട് വരുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി .

ലോക്കൽ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതിന് ശേഷമാണ് നഗരത്തിൽ രോഗവ്യാപനത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.  ജനങ്ങളുടെ അശ്രദ്ധയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ തിരിച്ചു വരവിന്റെ പാതയിൽ നിന്നിരുന്ന രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്  വരും നാളുകൾ ഏറെ നിർണായകമാകും .

മുംബൈയിൽ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിച്ച മുംബൈ  മേയർ കിഷോരി പെദ്‌നേക്കർ നഗരത്തിൽ വീണ്ടും ഒരു ലോക് ഡൌൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അടിസ്ഥാന മാനദണ്ഡങ്ങൾ പോലും ഭൂരിഭാഗം ജനങ്ങളും പാലിക്കുന്നില്ലെന്നാണ് മേയർ പരാതിപ്പെട്ടത്.

“ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും മാസ്ക് ധരിക്കുന്നില്ല. ആളുകൾ മുൻകരുതൽ എടുക്കേണ്ടതാണ്, അല്ലെങ്കിൽ നഗരം  മറ്റൊരു ലോക്ക് ഡൗണിലേക്കാണ് പോകുന്നത്”  മേയർ മുന്നറിയിപ്പ് നൽകി.  മുംബൈയിൽ വീണ്ടും ലോക്ക് ഡൌൺ നടപ്പാക്കുമോ എന്നത് ജനങ്ങളുടെ കൈയ്യിലാണെന്നും മേയർ പറഞ്ഞു.

മുഖ്യമന്ത്രിയും  ഉപമുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിരാശ പ്രകടിപ്പിച്ചുവെന്നും ആവശ്യമെങ്കിൽ വീണ്ടും ലോക് ഡൌൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും മേയർ അറിയിച്ചു.

നഗരത്തിൽ പുതിയ കോവിഡ്  വൈറസ് കേസുകളുടെ എണ്ണത്തിൽ 42 ദിവസത്തെ മാന്ദ്യത്തിന് ശേഷമാണ്  ഏറ്റവും  ഉയർന്ന ഏക ദിന കണക്കുകളുമായി  മഹാരാഷ്ട്ര വീണ്ടും രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിയത്. മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News