ബി ജെ പിയിൽ വീണ്ടും സ്മിതാ മേനോൻ വിവാദം

ബി.ജെ.പിയിൽ വീണ്ടും സ്മിതാ മേനോൻ വിവാദം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സ്മിതാ മേനോനെ നിയോഗിച്ചത് വിവാദമാകുന്നു. മോദിയെ സ്വീകരിക്കാൻ സ്മിതയെ നിയോഗിച്ചത് മുതിർന്ന നേതാക്കളെ തഴഞ്ഞ്.

മഹിളാ മോർച്ച നേതാക്കൾ RSS നേതൃത്വത്തിന് പരാതി നൽകി. സ്മിതക്ക് നിയമ സഭാ സീറ്റ് നൽകാനും നീക്കമെന്ന് സുചന. വി മുരളീധരൻ വിദേശത്ത് നടന്ന മന്ത്രിതല സമ്മേളനത്തിൽ ചട്ടം ലംഘിച്ച് സ്മിതയെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴായിരുന്നു സ്മിതാ മേനോൻ സ്വീകരിക്കാനെത്തിയത്. മുതിർന്ന നേതാക്കളെയൊക്കെ തഴഞ്ഞാണ് കേന്ദ്രമന്ത്രി വി മുരളിധരൻ സ്മിതയെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ചത്.

സ്മിതാ മേനാൻ ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തeപ്പാഴാണ്ട് ബിജെപി നേതാക്കൾ ഉൾപ്പെടെ വിവരം അറിയുന്നത്. മഹിളാ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുളള നേതാക്കൾക്കൊന്നുംപ്രധാനമന്ത്രിയെ കാണാൻ പോലും സാധിച്ചിരുന്നില്ല.

വി. മുരളിധരനും കെ സുരേന്ദ്രനും സ്മിതക്ക് നൽകുന്ന അമിത പ്രാധാന്യം പാർട്ടിക്കുള്ളിൽ വലിയ അസംതൃപ്തിക് ഇടയാക്കിയിട്ടുണ്ട്. മോദിയെ സ്വികരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം എത്തിയ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തെ പ്രമുഖ നേതാവിനെ പാസ് നൽകാതെ അവഹേളിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ഇക്കാര്യങ്ങളൊക്കെ ചുണ്ടിക്കാട്ടി ബി.ജെ.പിയിലെ ഒരു വിഭാഗം RSS നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. നേരത്തെ വി മുരളീധരൻ വിദേശത്ത് നടന്ന മന്ത്രിതല സമ്മേളനത്തിൽ ചട്ടങ്ങൾ ലംഘിച്ച് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു.

അതേ സമയം സ്മിതയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.സ്മിതയെ തൃപൂണിതറയിൽ മൽസരിപ്പിക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel