താരിഖ് അൻവർ വീണ്ടും കേരളത്തിലേക്ക്

താരിഖ് അൻവർ വീണ്ടും കേരളത്തിലേക്ക്. നാളെ രാത്രിയോടെ കേരളത്തിൽ എത്തുന്ന താരിഖ് അൻവർ മറ്റന്നാൾ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാണി സി കാപ്പന്റെ മുന്നണി പ്രവേശനം ചർച്ചയാകും.

എൻസിപിയെ മുണണിയിലെത്തിക്കാമെന്ന നീക്കത്തിന് തിരിച്ചടി ലഭിച്ചതോടെ കാപ്പൻ വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിനെന്നാണ് കെപിസിസി നിലപാട്. കാപ്പൻ ഘടകകക്ഷിയായി എത്തുന്നതിലും കെപിസിസ്‌ക്ക് താൽപര്യമില്ല. ഇതോടെ അന്തിമ തീരുമാനം താരിഖ് അൻവർ ദില്ലിയിൽ തിരിച്ചെത്തിയ ശേഷം.

എൻസിപിയിൽ നിന്നും രാജിവെച്ചു ഘടക്ഷിയായി യുഡിഎഫിലേക്ക് എത്താൻ മാണി സി കാപ്പൻ ശ്രമിക്കുന്നതിനിടെയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ വീണ്ടും ചർച്ചകൾക്കായി കേരളത്തിൽ എത്തുന്നത്. നാളെ രാത്രിയോടെ തിരുവനന്തപുരത്തു എത്തുന്ന താരിഖ് അൻവർ മറ്റനാൾ നേതാക്കളുമായി ചർച്ച നടത്തും.

മാണി സി കാപ്പന്റെ മുന്നണി പ്രവേശനം ചർച്ചയാകും.അതേ സമയം മാണി സി കാപ്പൻ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമണ്ടേന്നാണ് കെപിസിസിയുടെ നിൽപാട്. മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

എന്നാൽ കാപ്പൻ ഘടകക്ഷിയായി വരുന്നതിൽ കെപിസിസ്‌ക്ക് താൽപര്യമില്ല.. എൻസിപി മുന്നണി എത്തിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് കണക്കുക്കൂട്ടിയ കോണ്ഗ്രസ് മാണി സി കാപ്പൻ ഒറ്റക്കാണ് വരുന്നതെങ്കിൽ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകൾ.

ഇതോടെയാണ് അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളട്ടെയെന്ന് പറഞ്ഞുള്ള നേതാക്കളുടെ കൈകഴുകലും. ഈ സാഹചര്യത്തിലാണ് താരിഖ് അൻവർ കേരളത്തിൽ എത്തുന്നത്.

മാണി സി കാപ്പൻ വിഷയത്തിൽ അന്തിമ തീരുമാനം താരിഖ് അൻവർ ദില്ലിയിൽ തിരിച്ചെത്തിയ ശേഷം മാത്രമാകും കൈക്കൊള്ളുക. അതിനിടയിൽ മൂന്ന് സീറ്റ് വേണമെന്ന കാപ്പന്റെ അവശ്യത്തോടും കെപിസിസ്‌ക്ക് താൽപര്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News