മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് രമേശ് ചെന്നിത്തല

മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിലേക്ക് മടങ്ങി വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ഒഴുക്കൻ മട്ടിൽ ചെന്നിത്തലയുടെ പ്രതികരണം.

സ്ഥാനാർത്ഥി നിർണയ  തീരുമാനങ്ങളിൽ മാധ്യമങ്ങളെ അകറ്റി നിർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയ പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ അയഞ്ഞും മുറുകിയുമാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത്.

കോൺഗ്രസ് എം പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന പറയുമ്പോഴും ലീഗ് നിലപാടിന് പലയിടങ്ങളിലും ന്യായീകരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചത് യു ഡിഎഫ് നിലപാടല്ലെന്നാണ് ഒടുവിലത്തെ ന്യായീകരണം.

മധ്യകേരളത്തിൽ യാത്ര എത്തിയപ്പോൾ ഉമ്മൻ ചാണ്ടിയെ ചാരി നിൽക്കാനും പ്രതിപക്ഷ നേതാവ് ശ്രദ്ധ ചെലുത്തി. ചാണ്ടി ഉമ്മൻ്റെ പ്രസ്താവനകൾ മാപ്പ് പറഞ്ഞതോടെ അവസാനിച്ചെനായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

ഇത്തവണ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തീരുമാനങ്ങളോ ചർച്ചകളോ മാധ്യമങ്ങളുമായി പങ്കുവെക്കാൻ താൽപ്പര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പലതിനോടും പ്രതിപക്ഷ നേതാവ് അസഹിഷ്ണുത പ്രകടമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News