
പത്തനംതിട്ട കൂടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി കന്യാകുമാരി സ്വദേശിയായ രാജന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണക്കിടെ ഇര പ്രതിക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ ആണ് രാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്
ബലാല്‍സംഗം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പത്തനംതിട്ട അഡി: സെഷന്‍ കോടതി ഒന്ന്. ആണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
കോടതിയില്‍ കളവ് പറഞ്ഞതിന് ഇരയ്‌ക്കെതിരെ കേസ് എടുക്കണമെന്ന പ്രോസിക്യൂഷന്റെ വാദവും പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) പരിഗണിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here