വൈദ്യുതി കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് പടുകൂറ്റൻ പെരുമ്പാമ്പ്; അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. സാഹസികമയാണ് ഇതിനെ രക്ഷപ്പെടുത്തിയത്. ബാങ്കോക്കിലാണ് സംഭവം. വൈദ്യുത കമ്പിയിൽ നിന്ന് പാമ്പിനെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

വൈദ്യുത കമ്പിയിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ട പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. സമീപത്തെ മരത്തിലൂടെയാകാം പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.

വിവരമറിഞ്ഞെത്തിയ പൊലീസുകാർ വൈദ്യുതി വിഛേദിച്ച ശേഷം ഏണിയുപയോഗിച്ച് മുകളിലെത്തിയാണ് പാമ്പിനെ വൈദ്യുത കമ്പിയിൽ നിന്ന് വേർപെടുത്തിയത്. സുരക്ഷിതമായി പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ സ്വതന്ത്രമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News