
കര്‍ഷക സമരത്തിന്റെ പ്രതിഫലനം പഞ്ചാബില്‍ കണ്ടുതുടങ്ങിയെന്ന്
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”പഞ്ചാബ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരി. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ശൂന്യമായി. അകാലിദള്‍ പോലും തുടച്ചുമാറ്റപ്പെട്ടു.
കാര്‍ഷിക നിയമങ്ങളുടെയും കര്‍ഷക പ്രതിഷേധത്തിന്റെയും ഫലമാണിതെന്ന് നിസ്സംശയം പറയാം. അടുത്ത വര്‍ഷം യു.പിയില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നുകാണാം,” അദ്ദേഹം പറഞ്ഞു.
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു.
മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബതിന്ദ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസിന് തിരിച്ചുകിട്ടുന്നത്.
ആദ്യഘട്ട വോട്ടെണ്ണലില്‍ ബി.ജെ.പിക്ക് ചിത്രത്തില്‍ വരാന്‍ സാധിച്ചിട്ടുപോലുമില്ല എന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലി ദളിനും തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here