ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭാ യോഗം. ആരോഗ്യവകുപ്പില്‍ 3000 തസ്തികകളാണ് സൃഷ്ടിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 500ഓളം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്ഥിരപ്പെടുത്തല്‍ കൃത്യമാണെന്ന് വിലയിരുത്തിയ മന്ത്രിസഭാ യോഗം പ്രതിപക്ഷം തെറ്റിധാരണ പരത്തുന്നതായും വിലയിരുത്തി.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം തസ്തികകള്‍ ഒരു മന്ത്രിസഭാ യോഗത്തില്‍ സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പിലെ 3000 ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റില്‍ – 1200, പരിയാരം മെഡിക്കല്‍ കോളേജില്‍ – 772, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ – 728, ആയുഷ് വകുപ്പില്‍- 300 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ 151 തസ്തിക സൃഷ്ടിക്കാനാണ് തീരുമാനം. 35 സ്‌കൂളുകളിലായാണ് തസ്തിക.
അധ്യാപക – അനധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ കോളേജുകളില്‍ 100 തസ്തികകളും സൃഷ്ടിക്കും. മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തികകളാണ് സൃഷ്ടിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് പട്ടികയിലുള്ളവര്‍ക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്ഥിരപ്പെടുത്തല്‍ കൃത്യമാണെന്ന് വിലയിരുത്തിയ മന്ത്രിസഭാ യോഗം പ്രതിപക്ഷം തെറ്റിധാരണ പരത്തുന്നതായും വിലയിരുത്തി. തസ്തിക സൃഷ്ടിക്കലിന് പുറമെയുള്ള തീരുമാനങ്ങള്‍ ഇവയാണ്. അട്ടപ്പാടി താലൂക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇവിടെ ആവശ്യത്തിനു തസ്തികകളും സൃഷ്ടിക്കും.
ലൈഫ് പദ്ധതിക്കായി 1500 കോടി ഹഡ്‌കോയില്‍ നിന്നും വായ്പ എടുക്കും. ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു. പുതുശേരി മദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മക്കള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കും.
കൊവിഡ് കാലത്ത് ടാക്‌സികള്‍ക്ക് 15 വര്‍ഷത്തെ ടാക്‌സ് ഇളവ് നല്‍കാനും തീരുമാനിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.
Get real time update about this post categories directly on your device, subscribe now.