തൃശൂർ അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് എല്‍ഡിഎഫ്

തൃശൂർ അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് എല്‍ഡിഎഫ്. LDF ന്റെ പ്രസിഡൻറും വൈസ് പ്രസിഡൻറും സ്ഥാനം രാജി വെക്കും. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി.

അവിണിശ്ശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബിജെപി 6 എൽഡിഎഫ് 5 യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ udf, ldf ന്ന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിൻറെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇന്നു നടന്ന തെരഞ്ഞെടുപ്പിലും ബിജെപി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ കോൺഗ്രസ്സ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഐഎം നിലപാട് സ്വീകരിച്ചു.

ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് എല്‍ഡിഎഫിൻറെയും യുഡിഎഫിൻഫെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബിജെപി ആരോപിച്ചു. ഭരണപ്രതിസന്ധി ഒഴിവാക്കണമെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് BJP തീരുമാനം. സുസ്ഥിരമായ പഞ്ചായത്ത്‌ ഭരണത്തിനാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫിൻറെ നിലപാട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here