പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ പരാജയം

കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ പരാജയം. 8 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 6 ഇടത്തും ബിജെപി പരാജയപ്പെട്ടു.

അബോഹര്‍, ബത്തിന്ദ, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, മോഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ബിജെപി പരാജയപ്പെട്ടത്. അതേസമയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. 2 ഇടത്തെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

8 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളില്‍ മത്സരിച്ച സിപിഐ 12 ഇടത്തും വിജയിച്ചു.

അതേസമയം 9222 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ 2832 സീറ്റുകളിലും സ്വതന്ത്രരാണ് വിജയിച്ചത്. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ സ്വാധീനമുള്ള സ്ഥലങ്ങളിലാണ് സ്വതന്ത്രര്‍ വിജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here