തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടു നിന്നാല്‍ കര്‍ശന നടപടി യുണ്ടാകുമെന്നും മീണ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ലെന്നും മീണ പറഞ്ഞു. വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പ്രതിനിധികളെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരും. വിമുഖത കാണിച്ചാല്‍ സസ്പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരത്തിനുള്ളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. വിഷുവിനും റമദാനും മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പെട്ടെന്ന് നടത്തേണ്ടതില്ലെന്നാണ് ബി.ജെ.പി അഭിപ്രായപ്പെട്ടത്.

ഇത്തവണ കൂടുതല്‍ പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടാകുമെന്നും ഒരു ബൂത്തില്‍ 500- 1000 വരെയുള്ളവരായിരിക്കും വോട്ട് ചെയ്യുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News