പേരൂര്‍ക്കട വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കി കേരളാ എന്‍ ജി ഓ യൂണിയന്‍

100 വര്‍ഷത്തിലെറെ പ‍ഴക്കം ഉളള പേരൂര്‍ക്കട വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കി കേരളാ എന്‍ ജി ഓ യൂണിയന്‍. ജീര്‍ണ്ണാവസ്ഥയിലായിരുന്ന പ‍ഴയ കെട്ടിടത്തിന് പകരമായിട്ടാണ് ജീവനക്കാര്‍ തുക പിരിച്ച് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. കെട്ടിടത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ഉത്തരവാദിത്വം ഉളള ഒരു സിവില്‍ സര്‍വ്വീസ് സംഘടന എന്തായിരിക്കണമെന്ന് സ്വന്തം പ്രവൃതക്തി കൊണ്ട് തെളിയിച്ചിരിക്കുകയാണ് കേരളാ എന്‍ജി ഒാ യൂണിയന്‍. രാജ ഭരണകാലത്ത് നിര്‍മ്മിച്ച ഈ കെട്ടിടം കാലന്തരത്തില്‍ ജീര്‍ണ്ണാവസ്ഥയിലെത്തി. സ്മര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനുളള സഹായം സര്‍ക്കാര്‍ വിവിധ സര്‍വ്വീസ് സംഘടനകളോട് അഭ്യര്‍ത്ഥിചിചിരുന്നു. എന്‍ജിഒ യൂണിയന്‍റെ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്താണ് പുതിയ ഒരു വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ തുക ശേഖരിക്കാന്‍ തീരുമാനിച്ചത്.

45 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ മന്ദിരം എന്‍ജിഒാ യൂണിയന്‍ നിര്‍മ്മിച്ച് നല്‍കിയത്. സിവില്‍ സര്‍വ്വീസിന്‍റെ കാര്യക്ഷമതക്ക് വേണ്ടി യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി കെട്ടിടത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് പറഞ്ഞു.

ജീവനക്കാരില്‍ നിന്ന് തുക പിരിച്ച ശേഷം സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദ്ണ്ഡങ്ങളോയാണ് കെട്ടിടം നിര്‍മ്മിച്ചത്.നിരവധി പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ ക‍ഴിഞ്ഞതില്‍ എന്‍ജിഒാ യൂണിയന് ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് യൂണിയന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ അജിത്ത് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

പിതിയ കെട്ടിടത്തിന്‍റെ താക്കോല്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പേരൂര്‍ക്കട വില്ലേജ് ഒാഫീസര്‍ക്ക് കൈമാറി. എം എല്‍എ വികെ പ്രശാന്ത് കെട്ടികം പൊതുജനങ്ങള്‍ക്കായി തുറന്ന് കാെടുത്തു. എന്‍ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ പ്രേംകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ നന്ദ ഭാര്‍ഗവ്, എന്‍ജിഓ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്തുകുട്ടി, ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്ന്‍ കല്ലിംഗല്‍, എന്‍ജിഒ യൂണിയന്‍ ട്രഷറര്‍ എന്‍ നിര്‍മ്മല്‍ രാജ് എന്നീവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News