ബാലനീതി നിയമം 2015 ന്റെ ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ നിരീക്ഷണ ചുമതല ജില്ല മജിസ്‌ട്രേറ്റിന് നല്‍കുന്നതാണ് ഭേദഗതി.
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പ് വരുത്തല്‍ , സെഷന്‍ 61 പ്രകാരമുള്ള ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവില്‍ എന്നിവയും ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്വ വ്യവസ്ഥകളും കര്‍ശനമാക്കി. കുട്ടികളുടെ സുരക്ഷ സുപ്രധാനമെന്ന് ശിശുക്ഷേമ വകുപ്പ് പ്രതികരിച്ചു.
Get real time update about this post categories directly on your device, subscribe now.