കള്ളവോട്ടിന് കൂട്ടു നിന്നാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. കള്ളവോട്ടിന് കൂട്ടു നിന്നാൽ കർശന നടപടിയെന്ന മുന്നറിയിപ്പുമായി ടിക്കാറാം മീണ.

പോസ്റ്റൽ ബാലറ്റ് കൊണ്ടു പോകുന്ന സംഘത്തിൽ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണമെന്നും മറ്റാരെയും വോട്ടറുടെ വീട്ടിൽ കയറ്റാൻ പാടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ വ്യക്തമാക്കി.

പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും അറിയിക്കണമെന്നും പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും പ്രോസിക്യൂഷൻ നടപടികൾക്കും വിധേയരാക്കുമെന്നും മീണ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News