അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചു: മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ വയനാട് പാക്കേജിന്റെ ഭാഗമായി വയനാട്ടിലെ കാപ്പിക്കുരുവിന്റെ സംഭരണവും സംസ്‌ക്കരണവും താല്‍ക്കാലികമായി ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.

സംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബ്രഹ്മഗിരി സൊസൈറ്റിക്ക് 5 കോടി രൂപ ഉടനെ നല്‍കും. കുടുംബശ്രീ മുഖേന 600 കോഫി വെന്‍ഡിംഗ് പോയന്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

കൂടാതെ അഹാഡ്‌സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News