നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 23 ന് വിധി പറയും.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ കൊച്ചിയിലെ വിചാരണക്കോടതി വിശദമായ വാദം കേട്ടിരുന്നു. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻ വഴി ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം.

ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഹർജിയിൽ ദിലീപിൻ്റെ വാദവും പൂർത്തിയായതിനെത്തുടർന്ന് കോടതി വിധി പറയാനായി ഈ മാസം 23ലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here