‘പരാമര്‍ശം മുനീറിന്‍റെ രീതിയായിരിക്കാം.. തന്‍റെ രീതി അതല്ല’; മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്‍റെ പരാമര്‍ശത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചുതളിക്കാരിയും ഒരു തൊ‍ഴിലാണ് ചെയ്യുന്നത്. അവരോട് മോശമായി പെരുമാറാമെന്നത് മുനീറിന്‍റെ സ്വഭാവം. എന്‍റെ സ്വഭാവം അതല്ലെന്നും മുഖ്യമന്ത്രി.

എ കെ ജി സെന്ററിലെ അടിച്ച് തളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് പിണറായി വിജയൻ കേരളത്തിലെ ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനിറിന്‍റെ പ്രസ്താനവയ്ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഉദ്യോഗാർത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണ് മുഖ്യമന്ത്രിയെന്നും മുനീർ കോഴിക്കോട് പറഞ്ഞിരുന്നു.

യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു എംകെ മുനീര്‍ എംഎല്‍എയുടെ വിവാദ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News