പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. യുവജനങ്ങളുടെ നേത്യത്വത്തില്‍ സംസ്ഥാനത്തെ 600 ഓളം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

അനിയന്ത്രിതമായ ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ യുടെ നേത്യത്വത്തില്‍ സംസ്ഥാന വ്യാപകമായി അടുപ്പ് കൂട്ടി സമരം നടത്തിയത്. തിരുവനന്തപുരത്ത് പാളയം മാര്‍ക്കറ്റിന് മുന്നില്‍ നടന്ന സമരം ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.

പെട്രോളിന്റെയും, ഡീസലിന്റെയും വില നിര്‍ണ്ണയ അധികാരം എടുത്ത് കളഞ്ഞത് കോണ്‍ഗ്രസ് ആണെന്ന് ഓര്‍മ്മിച്ച എസ്. സതീഷ് മുന്‍പ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരം നടത്തിയത് ബിജെപിക്ക് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു

സംസ്ഥാനത്ത് വിവിധ ബ്ലോക്ക് കമ്മറ്റികളുടെ നേത്യത്വത്തില്‍ ആണ് സമരം സംഘടിപ്പിച്ചത്. 600 ഓളം കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിച്ചു.

പാളയത്തിന് നടന്ന സമരത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ,വി എസ് ശ്യാമ , എം എ വിദ്യാമോഹന്‍ , നഗരസഭ കൗണ്‍സിലര്‍മാരായ ഡോ. റീന , ഗായത്രി ബാബു ,എസ് എസ് ശരണ്യ എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News