യുവ താരങ്ങള്‍ അണിനിരക്കുന്ന പുത്തന്‍ വെബ് സീരീസ് ഇന്‍സ്റ്റഗ്രാമത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത്

ജെ.രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വെബ് സീരിസ് ഇന്‍സ്റ്റഗ്രാമത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത്. ഇന്‍സ്റ്റഗ്രാമം ഉടന്‍ നീസ്ട്രീമില്‍ സ്ട്രീമിങ് ആരംഭിക്കും.

യുവതാരനിരയില്‍ ഉള്‍പ്പെട്ട സുബീഷ് സുധി, ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി തുടങ്ങി എന്നിവരോടൊപ്പം സാബുമോന്‍ അബ്ദുസമദ്, അലന്‍സിയര്‍, ഷാനി, ഗായത്രി അശോക്, ജിലു ജോസഫ്, അംബിക റാവു, കൊളപ്പുള്ളി ലീല, ബിഗ് ബോസ് താരം അലസാന്‍ഡ്ര ജോണ്‍സണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്.

അതിഥി താരങ്ങളായി സണ്ണി വെയ്‌നും ശ്രിന്ധയും സാനിയ ഇയ്യപ്പനും എത്തുന്നുണ്ട്. ബി.ടെക് എന്ന ആസിഫ് അലിയുടെ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് മൃദുല്‍ നായര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News