കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നട

തിങ്കളാഴ്ച മുതൽ കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നട. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ വി രാജേന്ദ്ര പറഞ്ഞു.

ജില്ലാ ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മുതൽ കേരളത്തില്‍ നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചെക് പോസ്റ്റില്‍ കാണിച്ചാല്‍ മാത്രമേ ജില്ലയിലേക്ക് പ്രവേശനാനുമതി നല്‍കൂ.

അതേ സമയം ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ 15 ദിവസ്സത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കോളേജ്, സ്‌കൂള്‍ അധികൃതരെ കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമായി ദക്ഷിണ കന്നഡയില്‍ എത്തുന്നവരും കോവിഡ് പരിശോധനാ ഫലം കൈയ്യില്‍ കരുതണം. 72 മണിക്കൂറുനുള്ളില്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News