‘രാമന്‍റെ നാട്ടിൽ പെട്രോൾ 90 രൂപ… രാവണന്‍റെ നാട്ടിൽ 51രൂപയും’: എം മുകേഷ് എംഎല്‍എ

കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധവിനെ നിശിതമായി വിമര്‍ശിച്ച് എം മുകേഷ് എംഎല്‍എ.
‘രാമന്റെ നാട്ടില്‍ പെട്രോൾ 90 രൂപ..രാവണന്റെ നാട്ടിൽ (ശ്രീലങ്ക) 51രൂപയും’ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

“രാമന്റെ നാട്ടിൽ പെട്രോൾ 90 രൂപ…
രാവണന്റെ നാട്ടിൽ (ശ്രീലങ്ക) 51രൂപയും
ക്രൂഡ് ഓയിലിന് 108 ഡോളർ ഉണ്ടായിരുന്ന 2014 ഇൽ ഗ്യാസ് സിലണ്ടർ സബ്സിഡി വില 414 രൂപ ആയിരുന്നു.
ഇന്ന് 14കിലോ ഗാർഹിക സിലണ്ടർ 720 രൂപയും..
2013ൽ ക്രൂഡ് ഓയിൽ ബാരലിന് വില 109 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 74 രൂപയായിരുന്നു. 2021ൽ ക്രൂഡ് ഓയിൽ ബാരലിന് 50.96 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോൾ ലിറ്ററിന് 90 രൂപ…
Dyfi അടുപ്പ് കൂട്ടി സമരത്തിലും കർഷകരുടെ ജീവിത സമരത്തിലും പങ്കെടുത്തു.”- മുകേഷ് എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പ് കൂട്ടി സമരത്തില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്‍റെ ചിത്രവും എംഎല്‍എ പങ്കുവച്ചിട്ടുണ്ട്.

രാമന്റെ നാട്ടിൽ പെട്രോൾ 90 രൂപ…
രാവണന്റെ നാട്ടിൽ (ശ്രീലങ്ക) 51രൂപയും

ക്രൂഡ് ഓയിലിന് 108 ഡോളർ ഉണ്ടായിരുന്ന 2014 ഇൽ…

Posted by Mukesh M on Wednesday, 17 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News