ലഹരിക്കെതിരായ ബോധവല്‍ക്കരണം; കശ്മീരിലേക്ക് സൈക്കിള്‍ യാത്രയുമായി യുവാക്കള്‍

ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണവുമായി കാശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി വിദ്യാർത്ഥികൾ. പഴമ്പാലക്കോട് സ്വദേശികളായ കഷ്ണ സുദർശനും സുജിത്തുമാണ് ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിളിൽ യാത്ര ചെയ്യുന്നത്.

പഴമ്പാലക്കോട് മുതൽ ലഡാക്ക് വരെ 4000 കിലോമീറ്റർ ദൂരമാണ് കൃഷ്ണ സുദർശനും സുജിത്തും സൈക്കിളിൽ യാത്ര ചെയ്യുന്നത്. യാത്ര ചെയ്യുന്ന വഴികളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. വിദ്യാർത്ഥികൾ ലഹരിമാഫിയയുടെ കണ്ണികളാകുന്നത് തടയുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

പഴമ്പാലക്കോട് എസ് എം എം ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് യാത്ര ആരംഭിച്ചത്. സമൂഹനന്മക്കായ് മകൻ നടത്തുന്ന ഇടപെടലിൽ സന്തോഷമുണ്ടെന്ന് കൃഷ്ണസുദർശന്‍റെ അമ്മ ധനലക്ഷ്മി പറഞ്ഞു.

കായിക താരങ്ങളായ കൃഷ്ണ സുദർശനെയും സുജിത്തിനെയും യാത്രയാക്കുന്നതിനും ആശംസകൾ നേരാനും നാട് മുഴുവൻ എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here