
കോഴിക്കോട് പയ്യോളിയിൽ സി പി ഐ എം പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ് വിത്താരയൂണിറ്റ് സെക്രട്ടറിയുമായ സുബീഷിൻ്റെ വീട്ടിന് നേരെയാണ് ആക്രമണം.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ വാതിൽ തകർന്നു. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here