ഇടതടവില്ലാതെ ഇന്ധന കൊള്ള; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധനവിലകൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി. പെട്രോളിന്‌ 34 പൈസയും ഡീസലിന്‌ 33 പൈസയുമാണ്‌ കൂട്ടിയത്‌.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 91.76 രൂപയും ഡീസൽവില 86.26 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്‌ 90.04രൂപയും, ഡീസലിന്‌ 84.65 രൂപയും കോഴിക്കോട്‌ പെട്രോളിന്‌ 90.34രൂപയും, ഡീസലിന്‌ 84.90 രൂപയുംമാണ്‌ വില.

പത്തു ദിവസത്തിനുള്ളിൽ പെട്രോളിന്‌ 2.98 രൂപയും ഡീസലിന്‌ 3.30 രൂപയുമാണ്‌ കൂട്ടിയത്‌. ഒരു മാസത്തിനുള്ളിൽ പെട്രോളിന്‌ 5.03രൂപയും ഡീസലിന്‌ 5.53 രൂപയുമാണ്‌ കൂട്ടിയത്‌. പാചകവാതകത്തിന്‌ കഴിഞ്ഞ ആഴ്‌ച 50 രൂപയും കൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News