ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുകകൊണ്ട് പേരൂര്‍ക്കട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; മാതൃകയായി എന്‍ജിഒ യൂണിയന്‍

ചരിത്രത്തിലാദ്യമായി ഒരു സർവീസ് സംഘടന സർക്കാർ ഓഫീസ് കെട്ടിടം നിർമ്മിച്ചു നൽകി മാതൃയായിരിക്കുന്നു. എൻ.ജി.ഒ യൂണിയനാണ് പേരൂർക്കട സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുന്നത്.

സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരാഫീസുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാന പങ്കാണുള്ളത്. ഇത് തിരിച്ചറിഞ്ഞാണ് ബഹുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന വില്ലേജാഫീസ്, പഞ്ചായത്താഫീസ്, കൃഷിഭവന്‍ തുടങ്ങിയവ കാലാനുസൃതമായി പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വില്ലേജാഫീസുകള്‍ സ്മാര്‍ട്ട് വില്ലേജാഫീസ് മന്ദിരങ്ങളായി രൂപകല്‍പന ചെയ്തത് അങ്ങനെയാണ്. നാളിതുവരെ 441 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടാക്കിയത്.

സര്‍ക്കാര്‍ ഫണ്ട് മാത്രം വിനിയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം സ്മാര്‍ട്ട് ആക്കുന്നതിന് പല പരിമിതികളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് കേരള എന്‍ജിഒ യൂണിയന്‍ മുന്നോട്ടു വന്നതിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് പേരൂര്‍ക്കട സ്മാര്‍ട്ട് വില്ലേജാഫീസ് നിര്‍മിച്ചിട്ടുള്ളത്. ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും, പൊതുസമൂഹത്തിൻ്റെ നന്മയ്ക്കായും ആത്മാർഥമായി പ്രയത്നിക്കുന്ന എൻ.ജി.ഒ യൂണിയൻ പ്രവർത്തകരെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News