മലയാളികളുടെ പ്രിയതാരങ്ങളായ ലാലേട്ടനും മമ്മൂക്കയും സിനിമയ്ക്ക് പുറത്ത് തങ്ങളുടെ വ്യക്തിജീവിതത്തില്‍ വളരെ വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടെയും മക്കളും അതേ ആത്മബന്ധം ചെറുപ്പകാലം മുതല്‍ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സഹോദരന്മാരെ പോലെതന്നെ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് മോഹന്‍ലാലും വിളിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകത്തിന് ആശംസകളറിയിച്ചെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
വിസ്മയയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.
‘എന്റെ ഓര്‍മ്മകളില്‍ മായയെക്കുറിച്ചുള്ള ഏറ്റവും പഴയ ഒരു ഓര്‍മ്മ, ചെന്നൈയിലെ താജ് ഹോട്ടലില്‍ വച്ചു നടന്ന അവളുടെ ഒരു പിറന്നാള്‍ പാര്‍ട്ടിയാണ്. അവളുടെ മാതാപിതാക്കള്‍ അവള്‍ക്കായി സമ്മാനിച്ച ഏറ്റവും മനോഹരമായ ഗോള്‍ഡന്‍ കളറിലുള്ള വസ്ത്രം ധരിച്ച് ഏറെ മനോഹരിയായി അവളെ കാണപ്പെട്ടു. എന്നാള്‍, അന്ന് രാത്രി പാര്‍ട്ടിക്കിടെ പിറന്നാള്‍ കുട്ടിയെ കാണാനില്ല. അല്‍പസമയം കഴിഞ്ഞ് അവളുടെ അമ്മ വന്നു പറഞ്ഞു ബര്‍ത്തിഡേക്കാരി നേരത്തെ ഉറങ്ങിയെന്ന്. ആ വലിയ പാര്‍ട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.’
View this post on Instagram
ഇന്നവള്‍ വളര്‍ന്ന് വലിയകുട്ടിയായി. അവളുടെ പാത അവള്‍ തന്നെ കൊത്തിയെടുത്തു. ഇപ്പോള്‍ എല്ലാവരും വളര്‍ന്നു, അവള്‍ സ്വന്തം പാത കൊത്തിയെടുക്കുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ കവിതകള്‍, ചിന്തകള്‍, ഡൂഡില്‍, ആര്‍ട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും.”
”എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കും.
ഒരുപാട് സ്‌നേഹത്തോടെ
ചാലു ചേട്ടന്‍,”‘ഈ പുസ്തകത്തിന്റെ വിജയാഘോഷത്തിനിടയിലെങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,” എന്നും ദുല്‍ഖര്‍ തമാശരൂപേണ പറയുന്നു.
വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി മോഹന്‍ലാലും പ്രണവും എത്തിയിരുന്നു.
വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പുറത്തിറക്കിയത്. അച്ഛനെന്ന നിലയില്‍ തന്റെ അഭിമാന നിമിഷമാണിതെന്നായിരുന്നു ലലേട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Get real time update about this post categories directly on your device, subscribe now.