അട്ടപ്പാടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌ന യാഥാര്‍ഥ്യമാകുന്നു; ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

അട്ടപ്പാടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നമാണ് ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ യാഥാര്‍ത്ഥ്യമാവുന്നത്. നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിന് കീഴിലുള്ള അട്ടപ്പാടിയിലെ ജനങ്ങള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. ജനങ്ങള്‍ നേരിടുന്ന ഈ പ്രതിസന്ധിക്ക് ട്രൈബല്‍ താലൂക്കിലൂടെ പരിഹാരമാവും.

ആദിവാസി ജനവിഭാഗങ്ങള്‍ ഏറെയുള്ള അട്ടപ്പാടിയുടെ മൂന്ന് പതിറ്റാണ്ട് മുന്പുള്ള ആവശ്യമാണ് ട്രൈബല്‍ താലൂക്കിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. 745 കിലോ മീറ്റര്‍ ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും വനമേഖല. ഇരുള, കുറുന്പ, മുഡുഗ വിഭാത്തില്‍പ്പെട്ട ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍വനങ്ങളിലടക്കമുള്ള 194 ആദിവാസി ഊരുകളിലാണ് കഴിയുന്നത്. അട്ടപ്പാടിയിലെ ജനസംഖ്യയില്‍ പകുതിയോളം ആദിവാസി വിഭാഗങ്ങളാണ്.

നിലവില്‍ അട്ടപ്പാടിക്കാര്‍ക്ക് പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖകളുള്‍പ്പെടെ ലഭിക്കാനായി കിലോമീറ്ററുകള്‍ താണ്ടി ചുരമിറങ്ങി മണ്ണാര്‍ക്കാടെത്തണം. ഈ പ്രതിസന്ധിക്കാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിലൂടെ പരിഹാരമാവുന്നത്. ട്രൈബല്‍ താലൂക്ക് രൂപീകരണത്തോടെ ആദിവാസി ജനവിഭാഗങ്ങള്‍ക്കാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയും.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ 3 പഞ്ചായത്തുകളാണുള്ളത്. അട്ടപ്പാടിയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബല്‍ താലൂക്ക് രൂപീകൃതമാവുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിക്കുന്‌പോള്‍ അട്ടപ്പാടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.

അട്ടപ്പാടിയില്‍ കോടതി, കെഎസ്ആര്‍ടിസി സബ് ഡിപ്പോ, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികളും പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News