ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കും തീരദേശത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ് ധനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പദ്ധതികള്‍.

കിഫ്ബിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ പൂര്‍ത്തീകരിച്ച പദ്ധതികള്‍. ടൂറിസത്തിന്റെ സ്വന്തം നാട്ടില്‍ വിനോദ സഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയുള്ളതാണ് പദ്ധതികളില്‍ ഏറിയ പങ്കും. കടലിന്റെയും കായലു കളുടെയും നാട്ടില്‍ 140 കോടി ചിലവാക്കിയാണ് കനാലുകളുടെ നവീകരണം.

പൈതൃക നഗരമായി പ്രഖ്യാപിച്ച ആലപ്പുഴയിലെ കനാലുകളെ സൗന്ദര്യവത്കരിച്ച് ഇരുകരകളിലുമായി ആലപ്പുഴയുടെ ചരിത്രമോതുന്ന മ്യൂസിയങ്ങള്‍ ഒരുങ്ങും. കനാലുകളുടെ ശുചീകരണം ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല മ്യൂസിയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. പൈതൃക നഗരത്തിലെ ചരിത്ര മ്യൂസിയങ്ങള്‍ക്കായി 140 കോടിയാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്.

തീരദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ചെത്തി ഹാര്‍ബര്‍. ഹാര്‍ബറിനൊപ്പം ചെത്തി ടൂറിസം പദ്ധതിക്ക് 40 കോടി രൂപയാണ് ചില വാക്കുന്നത്. പുലിമുട്ടുകള്‍ വന്നതോടെ സ്വാഭാവികമായി രൂപപെട്ട ഏക്കറുകണക്കിന് തീരത്ത് ക്രിക്കറ്റ് ഗ്രൗണ്ടും, ഹോക്കി ഗ്രൗണ്ടും ഒരുക്കും. തീരപ്രദേശത്തിന്റെ വികസനത്തിന് നാഴിക കല്ലാകും പദ്ധതി.

കിഫ്ബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഹൈടെക് നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ധാരാളമാണ് മണ്ഡലത്തില്‍. പൊതു വിദ്യാലയങ്ങളിലേക്ക് എത്തപ്പെടുന്ന കുട്ടികളുടെ എണ്ണം തന്നെ അത്ഭുതകരമാം വിധം കൂടുകയാണ്. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മാത്രം 56 കോടി രൂപയാണ് കിഫ്ബി വഴി ചിലവഴിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികളും, ഹൈടെക് ലാബുകളുമായി തലയെടുപ്പോടെ പൊള്ളൈത്തൈ സ്‌കൂളും, കഞ്ഞിക്കുഴി, വളവനാട് സ്‌കൂളുകളും കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുമൊക്കെ നമുക്ക് മുന്നില്‍ നില്‍ക്കുന്നു.

400 കോടി മുതല്‍ മുടക്കിയുള്ള കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബാണ് വലിയ പദ്ധതികളില്‍ മറ്റൊന്ന്. ഹബ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വളവനാടേക്ക് ഗ്യാരേജ് മാറ്റി കഴിഞ്ഞു. എലിവേറ്റഡ് സ്ട്രക്ച്ചര്‍ അടക്കമുള്ള ജില്ലാ കോടതി പാലത്തിന്റെ നൂറ് കോടി മുടക്കിയുള്ള നിര്‍മ്മാണം കൂടി വരുന്നതോടെ അത്യാധുനിക നഗര സമാനമായി ആലപ്പുഴ മാറും.

പാലങ്ങളുടെ നാട്ടില്‍ 40 കോടി മുടക്കിയുള്ള ശവക്കോട്ട പാലം നെഹ്രുട്രോഫി പാലം എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 20കോടി രൂപ ഉയോഗിച്ചാണ് കൊമ്മാടി പാലത്തിന്റെ നിര്‍മ്മാണം.തീരദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ചെട്ടികാട് ആശുപത്രിയുടെ നവീകരണമാണ് മറ്റൊന്ന്. 100 കോടി മുതല്‍ മുടക്കിയുള്ള പദ്ധതിയുടെ നിര്‍മ്മാണോദ്്ഘാടനം കഴിഞ്ഞു.

പ്രീതി കുളങ്ങരയില്‍ 8 കോടി മുടക്കി കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം ഉയരുന്നു. തീരദേശ റോഡുകളുടെ നിര്‍മ്മാണം കെഎസ്ഡിപി ഓം കോളജി പാര്‍ക്കിന്റെ നിര്‍മ്മാണം, ഹോം കോയുടെ നിര്‍മ്മാണം എന്നിവയും അതിവേഗം പുരോഗമിക്കുകയാണ്. കടലാക്രമണ ഭീതിയുള്ള മണ്ഡലത്തില്‍ ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചേര്‍ത്ത് 40 കോടിയുടെ പുലിമുട്ടുകളാണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News