‘ഉടന്‍ ഭരണത്തില്‍’ മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘ഉടന്‍ ഭരണത്തില്‍’ എന്ന തലക്കെട്ടോടെയാണ് വണിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രമായ കടക്കല്‍ ചന്ദ്രന്‍ നിമിഷ സജയനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് സമാധാനിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ തിരുവനന്തപുരമാണ്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച, അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്ര വന്‍ വിജയമായിരുന്നു. ബോബി-സഞ്ജയും മമ്മൂട്ടിയും ഒന്നിക്കുന്നത് ഇതാദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News