രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട്

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് സ്വീകരിച്ച ചില കടുത്ത നിലപാടുകള്‍ ആരോപണങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.

അസം-എന്‍ആര്‍സി സംബന്ധിച്ച ഗൊഗോയുടെ ഉത്തരവില്‍ നിരവധി പേര്‍ അതൃപ്തരാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിണ്ട്.

സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് എ.കെ പട്‌നായികിന്റെ നേതൃത്വത്തിലായിരുന്നു ആഭ്യന്തര അന്വേഷണം നടന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇലക്ട്രോണിക് തെളിവുകള്‍ ശേഖരിക്കുന്നത് പ്രായോഗികമല്ലന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News