തലസ്ഥാനത്ത് കെ എസ് യുവിന്റെ അഴിഞ്ഞാട്ടം

തലസ്ഥാനത്ത് കെ എസ് യുവിന്റെ അഴിഞ്ഞാട്ടം

തലസ്ഥാനത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ക്ക് പരിക്കേറ്റു. വന്‍ അതിക്രമമാണ് മാര്‍ച്ചില്‍ അഴിച്ചുവിട്ടിരിക്കുന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രകോപിതരായ കെഎസ്യു അനുകൂലികള്‍ അക്രമമഴിച്ചുവിടുകയായിരുന്നു.

സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരവേദിയില്‍ നിന്ന് പോയതിന് ശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News