ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്‍റ് ചുമതല ഏറ്റെടുത്തു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്റെ ചുമതല ഏറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്റ്മാരുടെയും പേരുകള്‍ വെച്ച ബോര്‍ഡുകളാല്‍ നിറഞ്ഞ് കെ.പിസിസി ആസ്ഥാനം. കെ.വിതോമസിന് ഒറ്റമുറി കിട്ടിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിക്ഷേധിച്ചത് മുതല്‍ ഇടഞ്ഞുനിന്ന കെവി.തോമസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുന്നുവെന്നറിഞ്ഞാണ് സോണിയാ ഗാന്ധി ഇടപെട്ടത്. പിന്നീട് സംസ്ഥാനനേതാക്കളുടെ അനിഷ്ടത്തോടെ കെ.വി തോമസിന് വര്‍ക്കിംഗ് പ്രസിഡന്റ് പദവി നല്‍കി.

എന്നാല്‍ കെ.വി തോമസ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ ഉണ്ടായിട്ടും ചടങ്ങിനെത്തിയില്ല.

ചെന്നിത്തല ഐശ്വര്യ കേരളയാത്രയിലും. ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുെടയും അസാന്ന്യത്തില്‍ ഗത്യന്തരമില്ലാതെ മുല്ലപ്പള്ളി ചടങ്ങിനെത്തി. പിന്നീട് പരസ്പരം പുകഴ്ത്തിയും മധുരം പങ്കുവച്ചും നേതാക്കളുടെ ഷോ.

തോമസ് മാഷിന്റെ പുകഴ്ത്തലില്‍ ഇത്രക്കൊക്കെ വേണോ എന്ന ഭാവത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ വി തോമസ് കൂടി ചുമതല ഏറ്റെടുത്തതോടെ കെ.സുധാകരനും െകാടിക്കുന്നില്‍ സുമരഷും അടക്കം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി. ഇതുകൂടാതെ 12 വൈസ് പ്രസിഡന്‍റുമാര്‍, എണ്ണിയാല്‍ ഒടുങ്ങാത്ത ജനറല്‍ സെക്രട്ടറിമാര്‍.

ഇപ്പോള്‍ ഭാരവാഹികളുടെ ബോര്‍ഡ് വച്ച് കെ.പിസിസി ആസ്ഥാനത്തെ മുറികള്‍ നിറഞ്ഞു. ചില മുറികളില്‍ മൂന്ന് പേരുകള്‍ വരെ ഉണ്ട്.  വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ.സുധാകരനും കൊടിക്കുന്നിലും ഒറ്റമുറി കിട്ടി.

എന്നാല്‍ അവസാനമെത്തിയ കെ.വി.തോമസ് മാഷിന് യുഡിഎഫ് കണ്‍വീനര്‍ ഹസന്റെ മുറിക്കകത്തെ ഒരു ഒരു കസേരയിലും മേശയിലും തൃപ്തിപ്പെടുകയെ വഴിയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News