കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് സിംഗ് പൂരി ചടങ്ങില്‍ വിശിഷ്ട അതിഥി ആയിരുന്നു.

1200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണവും 12000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള കാര്‍ഗോ കോംപ്ലക്‌സാണ് പ്രവര്‍ത്തനമാരംഭിച്ചത്.

മന്ത്രിമാരായ ഇ പി ജയരാജന്‍ ,കെ കെ ശൈലജ ടീച്ചര്‍ ,കടന്നപ്പള്ളി രാമചന്ദ്രന്‍ എ കെ ശശീന്ദ്രന്‍ മാരായ കെ കെ രാഗേഷ്, കെ സുധാകരന്‍ കിയാല്‍ എം ടി വി തുളസിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഉദ്ഘാടനം കിയാല്‍ എം ഡി വി തുളസിദാസ് നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here