കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; 198 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖയില്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലാണ് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 198 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. 89 കെട്ടിടങ്ങളുടെ ഉദ്ഘാടനവും 41നവീകരിച്ച ഹയര്‍ സെക്കണ്ടറി ലാബുകളും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റും. പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ച വിദ്യാഭ്യമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രദേശിക സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടപത്തിക്കൊണ്ട് മാത്രമെ മുന്നോട്ട് പോകാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് 52 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ശിലാസ്ഥാപനം നടത്തുന്നവയില്‍ 26 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 1 കോടി രൂപാ സ്‌കീമില്‍ പെട്ടവയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News